നോയിഡയില്‍ വളര്‍ത്തുനായയെ ലിഫ്റ്റില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട് വീണ്ടും തര്‍ക്കം. തര്‍ക്കം നായയുടെ ഉടമയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും തമ്മില്‍ അടിപിടിയില്‍ കലാശിച്ചു. മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് എറിഞ്ഞ് കളഞ്ഞതിനെ തുടര്‍ന്ന് രോഷാകുലനായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് യുവതിയുടെ മുഖത്തടിച്ചു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ആര് പി ഗുപ്ത യുവതിയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വളര്‍ത്തുനായയെ ലിഫ്റ്റില്‍ കയറ്റുന്നത് തര്‍ക്കത്തില്‍ കലാശിച്ച സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. നോയിഡ ഹൈ റെയ്സിലാണ് പുതിയ സംഭവം. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ആര് പി ഗുപ്തയും പാര്‍ക്ക് ലൗറേറ്റ് സൊസൈറ്റി സെക്ടര്‍ 108ലെ യുവതിയും തമ്മിലായിരുന്നു വാക്ക്തര്‍ക്കം. വളര്‍ത്തുനായയുമായി ലിഫ്റ്റില്‍ നിന്ന് പുറത്തിറങ്ങാന്‍ യുവതി തയ്യാറാവാതിരുന്നതാണ് വാക്ക്തര്‍ക്കത്തിന് കാരണം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?