വേള്‍ഡ് കുക്കി സോ ഇന്റലക്ച്വല്‍ കൗണ്‍സിലിനെ നിരോധിച്ചു, മണിപ്പൂരില്‍ വീണ്ടും ആക്രമണം

  • 31/10/2023

ഒരു ഇടവേളയ്ക്ക് മണിപ്പൂരില്‍ വീണ്ടും ആക്രമണം. അതിര്‍ത്തി നഗരമായ മൊറേയില്‍ പൊലീസുകാരൻ വെടിയേറ്റു മരിച്ചു. സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ചീങ്തം ആനന്ദാണ് കൊല്ലപ്പെട്ടത്. രാവിലെ പത്തു മണിയോടെ ആക്രമണം നടന്നത്. പൊലീസുകാരന്റെ വയറിലൂടെ വെടിയുണ്ട തുളച്ചു കയറി. ആക്രമികള്‍ക്കായി തെരച്ചില്‍ തുടങ്ങിയെന്ന് മണിപ്പൂര്‍ പൊലീസ് അറിയിച്ചു. ഇതിനിടെ മൊറേയിലേക്ക് പുറപ്പെട്ട മണിപ്പൂര്‍ പൊലീസ് സെപ്ഷ്യ ല്‍ കമാൻഡോ സംഘത്തിന് നേരെ വെടിവെപ്പ് നടന്നു. നാലിലേറെ പേര്‍ക്ക് പരിക്കേറ്റു.സിന ഗ്രാമത്തിലാണ് ആക്രമണം നടന്നത്. പ്രദേശത്ത് അര്‍ധസൈനികരെ വിന്യസിച്ചു.

ആക്രമണങ്ങള്‍ക്ക് പിന്നാലെ, കുക്കി സംഘടനയായ വേള്‍ഡ് കുക്കി സോ ഇന്റെലക്ച്വല്‍ കൗണ്‍സിലിനെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചു. മണിപ്പുര്‍ സര്‍ക്കാരിന്റേതാണ് നടപടി. പൊലീസുകാരന്റെ കൊലപാതകത്തെ തുടര്‍ന്ന് കൂടിയ അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കൊല്ലപ്പെട്ട പൊലീസുകാരൻ്റെ കുടുംബത്തിന് 50 ലക്ഷം സഹായധനവും മണിപ്പൂര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

Related News