മഹുവ മൊയ്ത്രക്കെതിരെ ഐടി മന്ത്രാലയം; പാര്‍ലമെന്‍റ് ഇ-മെയില്‍ ദുബായില്‍ നിന്ന് 49 തവണ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്

  • 01/11/2023

മഹുവ മൊയ്ത്രക്കെതിരെ പാര്‍ലമെൻറ് എത്തിക്സ് കമ്മിറ്റിക്ക് ഐടി മന്ത്രാലയം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മഹുവയുടെ പാര്‍ലമെൻറ് ഇ-മെയില്‍ ദുബായില്‍ നിന്ന് 49 തവണ ഉപയോഗിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യവസായി ദര്‍ശൻ ഹിര നന്ദാനിയുടെ സഹായിയാണ് മെയില്‍ കൈകാര്യം ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്. ചോദ്യത്തിന് കോഴ ആരോപണത്തില്‍ എത്തികസ് കമ്മിററിക്ക് മുന്നില്‍ നാളെ ഹാജരാകാന്‍ മഹുവയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ പരാതിക്കാരെ വിസ്തരിക്കാൻ അനുമതി നല്‍കണമെന്ന് മഹുവ ആവശ്യപ്പെട്ടു. അനുമതി തേടി പാര്‍ലമെൻറ് എത്തിക്സ് കമ്മിറ്റി ചെയര്‍മാന് മഹുവ മൊയ്ത്ര കത്ത് നല്‍കി. ചോദ്യത്തിന് കോഴ ആരോപണ വിവാദത്തില്‍ വ്യവസായ ഗ്രൂപ്പായ ഹിരാനന്ദാനിക്ക് പാര്‍ലമെന്‍റ് മെയില്‍ വിവരങ്ങള്‍ കൈമാറിയിരുന്നുവെന്ന് മഹുവ മൊയ്ത്ര സമ്മതിച്ചിട്ടുണ്ട്.

ചില ചോദ്യങ്ങള്‍ തയ്യാറാക്കുന്നതിന വേണ്ടിയാണ് വിവരങ്ങള്‍ കൈമാറിയത്. ആ ചോദ്യങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കപ്പെടണമെങ്കില്‍ ബന്ധപ്പെട്ട ഒടിപി നമ്ബറിന് താന്‍ അംഗീകാരം നല്‍കണം. ഹിരാഗ്രൂപ്പ് നല്‍കിയ വിവരങ്ങള്‍ അതേ പടി കൈമാറിയിട്ടില്ലെന്നും മഹുവ ന്യായീകരിച്ചു.

Related News