ജല്‍ ജീവന്‍ മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാജസ്ഥാനില്‍ വിവിധയിടങ്ങളിലായി റെയ്ഡ് നടത്തി. സംസ്ഥാന തലസ്ഥാനമായ ജയ്പൂരിലെ മൊത്തം 25 സ്ഥലങ്ങളും ദൗസ, പിഎച്ച്‌ഇ ഡിപ്പാര്‍ട്ട്മെന്റിലെ എ സി എസ് സുബോധ് അഗര്‍വാള്‍ എന്നിവിടങ്ങളിലും റെയ്ഡ് നടത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ ഓഫീസിലും മറ്റുമായും റെയ്ഡ് നടത്തി. പ്രമുഖരായ പലരും ഇത്തരത്തില്‍ നിരീക്ഷണത്തിലാണെന്നും റെയ്ഡുകള്‍ തുടരുമെന്നും ഇഡി വ്യക്തമാക്കി.
സെപ്റ്റംബറിലും ഇഡി സമാനമായ റെയ്ഡുകള്‍ നടത്തിയിരുന്നു. സംസ്ഥാനത്തെ 200 അംഗ നിയമസഭയിലേക്ക് നവംബര്‍ 25 ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് റെയ്ഡ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?