കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് ബൈക്ക് യാത്രികര്‍ക്കു മേല്‍; ഭര്‍ത്താവിന് ദാരുണാന്ത്യം, ഭാര്യയ്ക്കു പരിക്ക്

  • 03/11/2023

കെട്ടിടം പൊളിക്കുന്നതിനിടെ മേല്‍ക്കൂര ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഒപ്പം യാത്ര ചെയ്ത ഇയാളടെ ഭാര്യ അത്്ഭുതകരമായി രക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചു. ഹരിയാനയിലെ പാനിപ്പത്തില്‍ നിന്നുള്ളതാണ് വീഡിയോ.

ഷോപ്പിങ്ങാനായി ദമ്ബതികള്‍ ബൈക്കില്‍ പോകുന്നതിനിടെ, പൊളിച്ചുമാറ്റുകയായിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരഭാഗം തകര്‍ന്ന് റോഡിലേക്ക് പതിക്കുകയായിരുന്നു. ബൈക്കിന്റെ പുറകിലിരുന്ന യുവതിയുടെ കെട്ടിടഭാഗം താഴേക്ക് വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ബൈക്കില്‍ നിന്ന് ചാടി രക്ഷപ്പെട്ടെങ്കിലും ബൈക്ക് ഓടിച്ച സുശീലിന്റെ ശരീരത്തിലാണ് കെട്ടിടത്തിന്റെ ഭാഗം പതിച്ചത്. അയാള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

Related News