ഒന്നാംഘട്ട വോട്ടെടുപ്പിന് നാല് ദിവസം മാത്രം; ഛത്തീസ്ഗഢ് മുഖ്യമന്ത്രി ബാഗേല്‍ 508 കോടി വാങ്ങി; വെളിപ്പെടുത്തലുമായി ഇഡി

  • 03/11/2023

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ഛത്തീസ്ഗഡില്‍ വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടയാക്കുന്ന വെളിപ്പെടുത്തലുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് മഹാദേവ് ബെറ്റിങ് ആപ്പിന്റെ പ്രമോട്ടര്‍മാര്‍ 508 കോടി രൂപ നല്‍കിയതായി ഇഡി വെളിപ്പെടുത്തി. 

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാദേവ് ആപ്പിന്റെ ഉടമകള്‍ക്കെതിരെ ഇഡി അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് ഇക്കാര്യം പുറത്തുവന്നത്. സംസ്ഥാനത്തുനിന്ന് 5.39 കോടി രൂപ കണ്ടെടുത്തതിനു പിന്നാലെ അറസ്റ്റിലായ അസിം ദാസ് എന്നയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് മുഖ്യമന്ത്രിക്കു പണം നല്‍കിയ വിവരം ലഭിച്ചതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

Related News