ഭൂകമ്ബത്തില്‍ കനത്ത നാശം നേരിട്ട നേപ്പാളിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവഹാനിയിലും നാശനഷ്ടങ്ങളിലും അതിയായ ദുഃഖം രേഖപ്പെടുത്തുന്നതായി അദ്ദേഹം ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു. സാധ്യമായ എല്ലാ സഹായവും നേപ്പാളിനു നല്‍കുമെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.
'നേപ്പാളില്‍ ഭൂകമ്ബത്തെ തുടര്‍ന്നുണ്ടായ ജീവഹാനിയിലും നാശനഷ്ടങ്ങളിലും അതിയായ ദുഃഖമുണ്ട്. ഇന്ത്യ നേപ്പാളിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. സാധ്യമായ എല്ലാ സഹായവും നേപ്പാളിനു നല്‍കും. ഇന്ത്യയുടെ ചിന്തകള്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?