തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരില്‍ പട്ടാപ്പകല്‍ യുവാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു. ബോഡിനായ്ക്കന്നൂര്‍ സ്വദേശി രാജേഷ് കുമാര്‍ (39) ആണ് മരിച്ചത്. ഇയാളുടെ ബന്ധുവായ ശിവമൂര്‍ത്തിയാണ് കൊലപ്പെടുത്തിയത്. ബോഡിനായ്ക്കന്നൂര്‍ ടൗണിലെ പച്ചക്കറി മാര്‍ക്കറ്റിനു സമീപമാണ് സംഭവം.
റോഡിലൂടെ നടന്നു പോകുകയായിരുന്നു ബോഡിനായ്ക്കന്നൂര്‍ സ്വദേശിയായ രാജേഷ് കുമാര്‍. ഈ സമയം പുറകിലൂടെ എത്തിയ രാജേഷ് കുമാറിൻറെ ബന്ധു ശിവമൂര്‍ത്തി ഇയാളെ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് കഴുത്തിനും മുഖത്തും തുരുതുരെ വെട്ടി. ഇറച്ചിക്കടയില്‍ ഉപയോഗിക്കുന്ന കത്തികൊണ്ടായിരുന്നു ആക്രമണം. വെട്ടേറ്റ രാജേഷ് സംഭവ സ്ഥലത്ത് വീണു മരിച്ചു.
കൊലക്ക് ശേഷം ശിവമൂര്‍ത്തി ബോഡിനായക്കന്നൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സംഭവമറിഞ്ഞെത്തിയ പൊലീസ് രാജേഷ് കുമാറിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പതിമൂന്ന് വര്‍ഷം മുമ്ബാണ് രാജേഷ് കുമാര്‍ ശിവമൂര്‍ത്തിയുടെ ബന്ധുവിനെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് രണ്ടു മക്കളുമുണ്ട്.
കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും കഴിഞ്ഞ നാലു വര്‍ഷമായി പിരിഞ്ഞു കഴിയുകയായിരുന്നു. ഇവരുടെ വീടിനു സമീപത്തുള്ള മറ്റൊരു സ്ത്രീയുമായി രാജേഷ് കുമാര്‍ അടുപ്പത്തിലായിരുന്നു. ഇത് സംബന്ധിച്ച് രാജേഷും ശിവമൂര്‍ത്തിയും തമ്മില്‍ കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായി. ഇതാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ബോഡിനായ്ക്കന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?