ശ്വാസം മുട്ടി ഡല്‍‌ഹി; ദീപാവലിക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍

  • 04/11/2023

ഡല്‍ഹിയില്‍ വായു മലിനീകരണം തുടര്‍ച്ചയായ നാലാം ദിവസവും രൂക്ഷം. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സില്‍(എക്യുഐ) ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം 483 ആയി. എന്നാല്‍ ഡല്‍ഹിയില്‍ വരും ദിവസങ്ങളില്‍ വായു മലിനീകരണം കുറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ദീപാവലി കണക്കിലെടുത്ത് ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്. ഡല്‍ഹിക്ക് പുറമേ മുംബൈയിലും കൊല്‍ക്കത്തയിലും വായു മലിനീകരിണം രൂക്ഷമാണ്. വായു നിലവാര സൂചിക അനുസരിച്ച്‌ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായു മലിനീകരണം നേരിടുന്ന മൂന്ന് നഗരങ്ങളായി മാറിയിരിക്കുകയാണ് ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത. 

Related News