വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം വീണ്ടും ഏര്‍പ്പെടുത്തി. നവംബര്‍ 13 മുതല്‍ 20 വരെയാണ് നിയന്ത്രണം. ട്രക്കുകള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടരുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.
വായു മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ ഈയാഴ്ച അടച്ചിടുന്നത് 11 വരെയുള്ള ക്ലാസുകളിലേക്ക് കൂടി നീട്ടി. നിലവില്‍ അഞ്ചാം ക്ലാസ് വരെയാണ് അടച്ചിട്ടിരിക്കുന്നത്. തലസ്ഥാനത്ത് സ്‌കൂളുകളില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?