പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുടെ രഹസ്യഭാഗത്ത് സ്പര്‍ശിക്കുന്നത് കുറ്റകരമാണെങ്കിലും അതിനെ പോക്‌സോ നിയമ പ്രകാരം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ജസ്റ്റിസ് അമിത് ബന്‍സാല്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് പരാമര്‍ശം.
കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന നിയമമായ പോക്‌സോ ആക്‌ട് സെക്ഷന്‍ 3 (സി) പ്രകാരം കേവലമായ ഒരു സ്പര്‍ശനത്തെ മനപ്പൂര്‍വമുള്ള പീഡനമായി കാണാന്‍ കഴിയില്ല. രഹസ്യ ഭാഗത്തെ സ്പര്‍ശനം
ഒരു കുറ്റമാണ്. എന്നാല്‍ അതിനെ ബലാത്സംഗം എന്ന രീതിയില്‍ എടുക്കാന്‍ കഴിയില്ല. 6 വയുള്ള പെണ്‍കുട്ടിയെ ലൈംഗികാതിക്രമം നടത്തിയതിന് കീഴ്‌ക്കോടതി 10 വര്‍ഷം ശിക്ഷ വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുതൊണ്ടുള്ള ഹര്‍ജി പരിഗണിക്കുമ്ബോഴാണ് കോടതിയുടെ നിരീക്ഷണം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?