നാലംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; പ്രതികള്‍ അറസ്റ്റിലായതായി പൊലീസ്

  • 10/11/2023

ദില്ലിയില്‍ നാലംഗസംഘം യുവാവിനെ വെട്ടികൊലപ്പെടുത്തി. ഗോവിന്ദ്പുരി സ്വദേശി ആസാദ് ആണ് കൊല്ലപ്പെട്ടത്. ആസാദിന്റെ സഹോദരങ്ങളായ ഇര്‍ഷാദ്, സദ്ദാബ് എന്നിവര്‍ക്കും വെട്ടേറ്റു. ബുധനാഴ്ച്ച രാത്രി ഗോവിന്ദ്പുരിയിലെ മച്ചിലി മാര്‍ക്കറ്റിനു സമീപമായിരുന്നു സംഭവം. രാത്രി 9.30 ന് ശിവം എന്നയാളെ ആസാദും സഹോദരങ്ങളും മര്‍ദിച്ചിരുന്നു.

ഇത് ചോദ്യം ചെയ്യാനെത്തിയ ശിവയുടെ സുഹൃത്തുക്കള്‍ ആസാദിനെയും സഹോദരങ്ങളെയും വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആസാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മറ്റു രണ്ടുപേരെ സാരമായ പരിക്കുകളോടെ ദില്ലി മദൻ മോഹൻ മാളവ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മുഴുവൻ പ്രതികളെയും പിടികൂടിയതായി ദില്ലി പോലീസ് അറിയിച്ചു.

Related News