അസമിലെ നബരംഗ്പൂര്‍ ജില്ലയില്‍ 11 വയസ്സുകാരിയെ അധ്യാപകര്‍ ബലാത്സംഗം ചെയ്തതായി പരാതി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റസിഡൻഷ്യല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ 11 കാരിയെയാണ് സ്കൂളിലെ രണ്ട് അധ്യാപകര്‍ ബലാത്സംഗം ചെയ്തതെന്ന് ആരോപണമുയര്‍ന്നത്.
പരാതിയെ തുടര്‍ന്ന് അധ്യാപകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് വ്യാഴാഴ്ച പരാതി നല്‍കി. എസ്‌സി, എസ്ടി വിദ്യാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ മകളെ ചൊവ്വാഴ്ച സ്‌കൂള്‍ സമയത്ത് ഇരുവരും ചേര്‍ന്ന് ബലാത്സംഗം ചെയ്‌തതായി പിതാവ് പരാതിയില്‍ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?