മദ്യാസക്തിയില്‍ ക്ഷേത്രത്തിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞ യുവാവ് അറസ്റ്റില്‍. ചെന്നൈയിലാണ് സംഭവം. ക്ഷേത്രത്തിലെ വിഗ്രഹത്തിന് മുന്നിലാണ് പെട്രോള്‍ ബോംബ് വന്ന് വീണത്. വീരബദ്രസ്വാമി ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പൂജാരിമാര്‍ കര്‍മ്മങ്ങള്‍ നടത്തുന്നതിനിടെ മദ്യലഹരിയിലായിരുന്ന പ്രതി മുരളീകൃഷ്ണൻ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു.
മുരളീകൃഷ്ണനെതിരെ മറ്റ് നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയതെന്നും പൊലീസ് ഇന്ത്യ ടുഡേയോട് പറഞ്ഞു. മുരളീകൃഷ്ണൻ ക്ഷേത്രത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. മുരളീകൃഷ്ണൻ കടയ്ക്കുള്ളില്‍ ഇരുന്ന് മദ്യക്കുപ്പിയില്‍ പെട്രോള്‍ നിറയ്ക്കുന്നത് നിരീക്ഷണത്തില്‍ നിന്ന് വ്യക്തമാണ്. അതേസമയം, സംഭവത്തെ അപലപിച്ച് ബിജെപി രംഗത്ത് വന്നു. ബിജെപിയുടെ പാര്‍ട്ടി ഓഫീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു.
പിന്നീട് രാജ്ഭവന് നേരെയും ഇപ്പോള്‍ ഒരു ക്ഷേത്രത്തിനകത്തും പെട്രോള്‍ ബോംബെറിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ എക്സില്‍ കുറിച്ചു. സംഭവം ഞെട്ടിപ്പിക്കുന്നതാണ്. തമിഴ്നാട്ടില്‍ ക്രമസമാധാനം തകര്‍ന്നു. കപട മതേതരത്വത്തെക്കുറിച്ചും നിരീശ്വരവാദത്തെക്കുറിച്ചും സംസാരിക്കുന്ന വിഘടനവാദ സംഘടനകളെ നിയന്ത്രിക്കുന്നതില്‍ ഡിഎംകെ പരാജയപ്പെട്ടതാണ് ക്ഷേത്രങ്ങള്‍ക്കുള്ളില്‍ പെട്രോള്‍ ബോംബുകള്‍ എറിയുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചതെന്നും കെ അണ്ണാമലൈ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?