ഉത്തര്‍ പ്രദേശില്‍ കാര്‍ ട്രക്കില്‍ ഇടിച്ച് ആറ് പേര്‍ മരിച്ചു. മുസഫര്‍നഗര്‍ ദേശീയ പാത 58ലാണ് അപകടം. അമിത വേഗതയില്‍ എത്തിയ കാര്‍ ട്രക്കില്‍ ഇടിച്ചു കയറുകയായിരുന്നു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. ബന്ധുക്കളായ ഇവര്‍ ഡല്‍ഹി സ്വദേശികളാണ്.
ഡല്‍ഹിയില്‍ നിന്നു ഹരിദ്വാറിലേക്ക് പോകുകയായിരുന്ന കാര്‍ അമിത വേഗതയിലായിരുന്നു. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ഇടിയുടെ ആഘാതത്തില്‍ കാര്‍ ട്രക്കിന്റെ അടിയിലേക്ക് ഇടിച്ചു കയറി. ക്രെയിൻ ഉപയോഗിച്ചാണ് കാര്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അപകടത്തെക്കുറിച്ച് വിഷദമായ അന്വേഷണം നടത്തുമെന്നു പൊലീസ് വ്യക്തമാക്കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?