പരീക്ഷാ ഹാളില്‍ തലമറയ്ക്കുന്ന തുണികള്‍ പാടില്ലെന്ന് ഉത്തരവ്; താലിമാലയും മോതിരവും അനുവദിക്കും

  • 14/11/2023

ബോര്‍ഡുകളുടെയും കോര്‍പ്പറേഷനുകളുടെയും റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ തലമറയ്ക്കുന്നതൊന്നും ധരിക്കാൻ പാടില്ലെന്ന് ഉത്തരവിറക്കിയിരിക്കുകയാണ് കര്‍ണാടക എക്‌സാമിനേഷൻ അതോറിറ്റി (കെഇഎ). കോപ്പിയടി പോലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനാണ് വിലക്കെന്നാണ് വിശദീകരണം.

ഉത്തരവില്‍ ഹിജാബ് എന്ന് പ്രത്യേകമായി പറയുന്നില്ല. എന്നാല്‍ തലമറയ്ക്കുന്ന വസ്ത്രങ്ങളില്‍ ഇതും ഉള്‍പ്പെടും. അതേസമയം, വലതുപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങളുടെ ഫലമായി താലിമാല, കാല്‍വിരലില്‍ മോതിരം എന്നിവ ധരിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. നവംബര്‍ 18,19 തീയതികളിലായി വിവിധ ബോര്‍ഡ്, കോര്‍പ്പറേഷൻ പരീക്ഷകള്‍ നടക്കാനിരിക്കെയാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

Related News