നിയമസഭാ തെരഞ്ഞെടുപ്പ്; മധ്യപ്രദേശ് ഇന്ന് പോളിങ് ബൂത്തില്‍, ഛത്തീസ്ഗഡില്‍ രണ്ടാം ഘട്ടം

  • 16/11/2023

മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ഇന്നു നിയമസഭാ തെരഞ്ഞെടുപ്പ്. മധ്യപ്രദേശില്‍ വോട്ടെടുപ്പ് ആരംഭിച്ചു. 230 മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടത്തില്‍ തന്നെയാണ് പോളിങ്. ഛത്തീസ്ഗഡില്‍ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പാണ്. 

മധ്യപ്രദേശില്‍ 252 വനിതകളടക്കം 2533 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണി മുതല്‍ വോട്ടെടുപ്പ് ആരംഭിച്ചു. വൈകീട്ട് അഞ്ച് വരെയാണ് വോട്ട് ചെയ്യാൻ സമയം. ചില മണ്ഡലങ്ങളില്‍ ഏഴിനു തുടങ്ങുന്ന വോട്ടെടുപ്പ് വൈകീട്ട് മൂന്ന് വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. 

ഛത്തീസ്ഗഡില്‍ രണ്ടാം ഘട്ടത്തില്‍ 70 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വോട്ടു ചെയ്യാൻ അവസരം. മാവോയിസ്റ്റ് ഭീഷണിയുള്ള ഒൻപത് ബൂത്തുകളില്‍ രാവിലെ ഏഴിനു വോട്ടെടുപ്പ് ആരംഭിച്ചു. ഇവിടെ വൈകീട്ട് മൂന്ന് വരെയാണ് പോളിങ്. 958 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്ത് ആകെ മത്സര രംഗത്തുള്ളത്. 

Related News