തൊഴില്‍രഹിതരായ ദമ്ബതികള്‍ നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു. ഹൈദരാബാദിന് സമീപത്തെ വാരസിംഗുഡയിലാണ് ദാരുണ സംഭവം. വെള്ളിയാഴ്ച രാവിലെ ഗംഗാപുത്ര കോളനിയിലെ വീടിന്റെ വാതില്‍ ബലമായി കുത്തിത്തുറന്ന് അകത്ത് കടന്നപ്പോഴാണൻ് സംഭവം കണ്ടത്. കെ
സായ് കൃഷ്ണ (35), ഭാര്യ ചിത്രലേഖ (30), മകള്‍ തേജസ്വിനി എന്നിവരെയാണ് പൊലീസ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ക്കാര്‍ വാതിലില്‍ മുട്ടി വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് വീട്ടുടമ പൊലീസിനെ വിളിക്കുകയായിരുന്നു.
മൂന്ന് പേരുടെ പേരുകള്‍ ചുവരില്‍ എഴുതിയ ശേഷമായിരുന്നു ആത്മഹത്യ. അതേസമയം, മരണത്തിന് കാരണമൊന്നും വ്യക്തമാക്കിയില്ല. ചിത്രലേഖ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലത്ത് സയൻസ് എക്‌സിബിഷൻ നടത്തിയ സംഘത്തിലെ ജീവനക്കാരുടെ പേരുകളാണ് എഴുതിവെച്ചതെന്ന് പൊലീസ് പറഞ്ഞു. കൃഷ്ണ അടുത്ത കാലം വരെ ഒരു ക്യാബ് ഡ്രൈവറായി ജോലി ചെയ്തു. ദമ്ബതികള്‍ കുറച്ചുകാലമായി തൊഴില്‍രഹിതരാണ്. സാമ്ബത്തിക കാരണമാണ് അവരുടെ കടുത്ത തീരുമാനത്തിന് പിന്നിലെ കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?