ടണലില്‍ വിള്ളല്‍, അനിശ്ചിതത്വം, ഡ്രില്ലിങ് നിര്‍ത്തുന്നു; മുകളില്‍നിന്ന് പാതയൊരുക്കും

  • 18/11/2023

ഉത്തരാഖണ്ഡ് തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുളള ദൗത്യം നീളുമെന്ന സൂചന നല്തി വിദഗ്ധര്‍. തൊഴിലാളികള്‍ക്ക് ചെറിയ പാതയുണ്ടാക്കാനുള്ള നിലവിലെ പദ്ധതി പ്രതിസന്ധിയിലായതോടെ തുരങ്കത്തിൻറെ മുകളില്‍ നിന്ന് താഴേക്ക് കുഴിക്കാനാണ് നീക്കം. തൊഴിലാളികളെ പുറത്തെത്തിക്കാൻ സര്‍ക്കാരും കമ്ബനിയും കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ വിമര്‍ശിച്ചു.

ഇതിനിടെ, ടണലിനുള്ളില്‍ വിള്ളലുകള്‍ രൂപപ്പെട്ടതോടെ ഇപ്പോള്‍ നടക്കുന്ന രക്ഷാദൗത്യവും പ്രതിസന്ധിയിലായി. ഡ്രില്ലിങിനിടെയാണ് ടണലിനുള്ളില്‍ വിള്ളല്‍ രൂപപ്പെട്ടത്. ഇതോടെ ടണലിനകത്തെ ഡ്രില്ലിങ് ഉപേക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിന് പകരമായി ടണലിന് മുകളില്‍നിന്ന് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്ന സ്ഥലത്തേക്ക് പാതയൊരുക്കാനുള്ള നടപടിയും ആരംഭിച്ചു.

Related News