ഫലസ്തീൻ ജനതക്ക് സഹായഹസ്തവുമായി മദ്രസ്സ വിദ്യാർത്ഥികൾ

  • 27/11/2023

 


ഫഹാഹീൽ, കുവൈത്ത് - ഗാസയിലെ യുദ്ധമുഖത്ത് ദുരിതം അനുഭവിക്കുന്ന ഫലസ്തീൻ ജനതയ്ക്ക് സഹായവുമായി മദ്രസ്സ വിദ്യാർത്ഥികൾ രംഗത്തെത്തി. കുവൈറ്റ് കേരള ഇസ്‌ലാഹി സെൻറ്റർ വിദ്യാഭ്യാസ വിഭാഗം നടത്തുന്ന ഫഹാഹീൽ ഇസ്‌ലാഹി മദ്രസ്സയിലെ വിദ്യാർത്ഥികളാണ് ഈ വേറിട്ട മാതൃക കാഴ്ചവെച്ചത്. മദ്രസ്സയിലെ വിദ്യാർത്ഥികൾ ശേഖരിച്ച തുക ഇസ്‌ലാഹി സെൻറ്റർ കേന്ദ്ര സെക്രട്ടറി അനിലാൽ ആസാദിന് കൈമാറി. വിദ്യാർത്ഥികൾ തന്നെ തുക സ്വരൂപിക്കാൻ നേതൃത്വം നൽകിയത്. പിന്തുണയുമായി അധ്യാപകരായ സാജു ചെമ്നാട് തൻവീർ ഫൈസൽ മാണിയൂർ, സഫിയ സനീറ നജില നാഹില, ഷാനിബ എന്നിവർകൂടി ചേർന്നപ്പോൾ അതൊരു വേറിട്ട മാതൃകയായി. ഇസ്‌ലാഹി സെൻറ്റർ കുവൈറ്റിലെ പ്രമുഖ സാമൂഹിക സംഘടനയായ ജംഇയ്യത്ത് ഇഹ്യാതുറസ്സുമായി ചേർന്നാണ് ഫലസ്തീനിലേക്ക് സഹായം എത്തിക്കുന്നത്. 

28 വർഷം പിന്നിടുന്ന മദ്രസ്സ, കുവൈറ്റ് മത കാര്യ വകുപ്പിൻറ്റെ അംഗീകാരത്തോടുകൂടി ഫഹാഹീൽ ദാറുൽ ഖുർആൻ കോംപ്ലക്സിലാണ് വെള്ളി, ശനി ദിവസങ്ങളിലായി പ്രവർത്തിക്കുന്നത്.

Related News