അശ്രദ്ധമായി വാഹനമോടിച്ച 12 പേർ കുവൈത്തിൽ അറസ്റ്റിൽ

  • 29/11/2023കുവൈത്ത് സിറ്റി:  ട്രാഫിക് നിയമം ലംഘിക്കുന്നവർക്കും എതിരെയുള്ള സുരക്ഷാ, ട്രാഫിക് ക്യാമ്പയിനുകൾ ഊർജിതപ്പെടുത്തി അധികൃതർ. അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ്, പട്രോളിം​ഗ് സംഘങ്ങളുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ അശ്രദ്ധമായി വാഹനമോടിച്ച 12 പേർ അറസ്റ്റിലായി. ഇതിൽ അഞ്ച് ജുവനൈലുകളും ഉൾപ്പെടുന്നുണ്ട്. ഇവരെ ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു. ലൈസൻസില്ലാതെ വാഹനമോടിക്കുക, അശ്രദ്ധമായി വാഹനമോടിക്കുക, ശല്യപ്പെടുത്തുന്ന ശബ്‌ദമുണ്ടാക്കുന്ന എക്‌സ്‌ഹോസ്റ്റുകൾ സ്ഥാപിക്കുക എന്നിവയുൾപ്പെടെ 24 ട്രാഫിക് നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.

Related News