ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ വയ്ക്കും; വാഹനമോടിക്കുമ്ബോള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടി

  • 03/01/2024

ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ വയ്ക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. വാഹനമോടിക്കുമ്ബോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കര്‍ശനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നഷ്ടത്തില്‍ ഓടുന്ന കെഎസ്‌ആര്‍ടിസി ബസുകള്‍ നിര്‍ത്തലാക്കുമെന്നും മറ്റ് യാത്ര സംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥലത്ത് സര്‍വീസ് നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌ആര്‍ടിസിയിലെ അഴിമതിയെ പറ്റി പറഞ്ഞത് അവിടയെുള്ള മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാക്കളും ഉദ്യോഗസ്ഥരും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്.

മുന്‍ മന്ത്രി ആന്റണി രാജുവുമായി യാതൊരു തര്‍ക്കവുമില്ല. നല്ല സുഹൃത്തുക്കളാണ്. തന്റെ അച്ഛന്റെ കൂടെ എംഎല്‍എയായിരുന്നയാളാണ് അദ്ദേഹമെന്നും താനും അച്ഛനൊപ്പം എംഎല്‍എ ആയിരുന്നയാളാണെന്നും ഗണേഷ് പറഞ്ഞു.

Related News