കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് പൊലീസ്, തുടങ്ങിയത് രണ്ടാമത്തെ പ്രസവത്തോടെ

  • 04/01/2024

കാട്ടാക്കട കൊണ്ണിയൂരില്‍ ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമ്മയുടെ സഹോദരിയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ്. പ്രതി മഞ്ജു പൊലീസ് കസ്റ്റഡിയിലാണ്. ശ്രീകണ്ഠന്‍- സിന്ധു ദമ്ബതികളുടെ മകന്‍ അനന്ദനാണ് മരിച്ചത്

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കൊണ്ണിയൂരിലെ വീടിനോട് ചേര്‍ന്ന കിണറ്റില്‍ എറിഞ്ഞാണ് മഞ്ജു ഒന്നര വയസുകാരനെ കൊലപ്പെടുത്തിയത്. ശ്രീകണ്ഠന്റെ ആദ്യ ഭാര്യയായിരുന്നു മഞ്ജു. ഈ ബന്ധത്തില്‍ രണ്ട് പെണ്‍കുട്ടികളുണ്ട്.

എന്നാല്‍ രണ്ടാമത്തെ പ്രസവത്തോടെ മഞ്ജു മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാന്‍ തുടങ്ങി. ഇതോടെയാണ് ശ്രീകണ്ഠന്‍ മഞ്ജുവിന്റെ സഹോദരി സിന്ധുവിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിലാണ് അനന്ദന്‍ പിറന്നത്. ശ്രീകണ്ഠനും മഞ്ജുവും സിന്ധുവും മൂന്ന് മക്കളും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്.

Related News