കേസുകള്‍ കെട്ടികിടക്കില്ല! ശ്രദ്ധേയ നേട്ടവുമായി കേരള ഹൈക്കോടതി

  • 04/01/2024

കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ രാജ്യത്തെ മറ്റ് കോടതികള്‍ക്ക് മാതൃകയായി കേരള ഹൈക്കോടതി. ഈ വര്‍ഷം ഫയല്‍ ചെയ്ത ഒരു ലക്ഷത്തോളം കേസുകളില്‍ എണ്‍പത്തി ആറായിരത്തി എഴുനൂറ് കേസുകള്‍ ഹൈക്കോടതി തീര്‍പ്പാക്കി. കോടതിയെ പേപ്പര്‍ രഹിതമാക്കുന്നതിലും കേരള ഹൈക്കോടതി ഏറെ മുന്നിലാണ്.

രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ ഫയല്‍ ചെയ്യുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിലാണ് മദ്രാസ് ഹൈക്കോടതിയോടൊപ്പം കേരള ഹൈക്കോടതിയും മാതൃകാപരമായ നേട്ടം കൈവരിച്ചത്.

2023 ല്‍ സിവില്‍ , ക്രിമിനല്‍ അപ്പീലുകള്‍, റിവിഷൻ ഹര്‍ജികള്‍, റിട്ട് ഹര്‍ജികള്‍ ജാമ്യാപേക്ഷകള്‍ എന്നിവയിലൂടെ 98,985 ഹര്‍ജികളാണ് ഹൈക്കോടതിയിലെത്തിയത്. ഇതില്‍ 44,368 റിട്ട് ഹര്‍ജിയും, 11,649 ജാമ്യാപേക്ഷയുമുണ്ട്. ഇതില്‍ 86,700 കേസുകളും ഈ വര്‍ഷം തന്നെ തീര്‍പ്പാക്കാൻ കഴിഞ്ഞു. ഏതാണ്ട് 88 ശതമാനത്തോളം കേസുകളാണ് തീര്‍പ്പാക്കിയത്. മുൻ വര്‍ഷത്തെ അപേക്ഷിച്ച്‌ മൂന്ന് ശതമാനം എങ്കിലും അധികമാണ് തീര്‍പ്പാക്കിയ കേസുകളുടെ എണ്ണമെന്നതും നേട്ടമാണ്.

Related News