സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പോരാട്ടം കടുക്കുന്നു. സ്കൂള്‍ കലോത്സവത്തിന്‍റെ ആദ്യദിനം പൂര്‍ത്തിയായപ്പോള്‍ ആവേശകരമായ പോരാട്ടമാണ് നടക്കുന്നത്. ആദ്യ ദിവസത്തെ മല്‍സരങ്ങള്‍ പൂര്‍ത്തിയാകുമ്ബോള്‍ കോഴിക്കോടും കണ്ണൂരും തൃശൂരുമാണ് മുന്നില്‍. പാലക്കാടും മലപ്പുറവും ആതിഥേയരായ കൊല്ലം ജില്ലയും തൊട്ടുപിന്നിലുണ്ട്.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് അറുപത് ഇനങ്ങള്‍ വേദിയിലെത്തും. ഹൈസ്കൂള്‍ വിഭാഗം ഒപ്പനയും ഹയര്‍ സെക്കൻഡറി വിഭാഗം നാടകവുമാണ് ഗ്ലാമര്‍ ഇനങ്ങള്‍. മല്‍സരങ്ങളുടെ സമയക്രമം പാലിക്കലാണ് സംഘാടകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി.കഴിഞ്ഞ ദിവസം ചില വേദികളിള്‍ മല്‍സരങ്ങള്‍ വൈകിയതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നിരുന്നു.
ആദ്യദിനത്തില്‍ തന്നെ കലോത്സവത്തില്‍ വലിയ ജനപങ്കാളിത്തമാണുണ്ടായത്. രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങള്‍ വേദിയിലെത്തുന്നതോടെ പോരാട്ടം കൂടുതല്‍ കനക്കുമെന്നുറപ്പാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?