കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐ സി യു പീഡനക്കേസില്‍ നടപടി നേരിട്ട ചീഫ് നഴ്സിംഗ് ഓഫിസര്‍ വി പി സുമതിയുടെ സ്ഥലം മാറ്റത്തിന് സ്റ്റേ. രണ്ട് മാസത്തേക്കാണ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ സ്ഥലംമാറ്റം സ്റ്റേ ചെയ്തത്.
വിശദീകരണം ചോദിക്കാതെയാണ് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയത് എന്ന് വി പി സുമതി ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. ഡി എം ഇ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു സ്ഥലം മാറ്റം.
ഐസിയുവില്‍ പീഡനത്തിന് ഇരയായ അതിജീവിതയെ വാര്‍ഡിലെത്തി ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ അഞ്ച് പേരെ ഇവിടെ നിന്നു സ്ഥലം മാറ്റിയിരുന്നു. ഭീഷണിപ്പെടുത്തുന്നത് തടയാൻ ചീഫ് നഴ്സിംഗ് ഓഫിസര്‍ വി പി സുമതിക്ക് കഴിഞ്ഞില്ലെന്ന് പറഞ്ഞാണ് ഇവരെ സ്ഥലം മാറ്റിയത്. അതെ സമയം ആരോപണ വിധേയരായ അഞ്ച് പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതിന്റെ പേരിലാണ് സുമതിയെ സ്ഥലം മാറ്റിയതെന്ന് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ആരോപിക്കുന്നു.
സ്ഥലം മാറ്റിയത്. അതെ സമയം ആരോപണ വിധേയരായ അഞ്ച് പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതിന്റെ പേരിലാണ് സുമതിയെ സ്ഥലം മാറ്റിയതെന്ന് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ആരോപിക്കുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?