ജിഎസ്ടി നിയമഭേദഗതി ഓര്‍ഡിനൻസിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി

  • 05/01/2024

സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ജിഎസ് ടി നിയമഭേദഗതി ഓര്‍ഡിനൻസിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. രാവിലെ മുംബൈയ്ക്ക് പോകും മുമ്ബാണ് ഓര്‍ഡിനൻസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പു വെച്ചത്. 

ഒരാഴ്ച മുമ്ബാണ് ഓര്‍ഡിനൻസ് സര്‍ക്കാര്‍ അനുമതി തേടി രാജ്ഭവന് കൈമാറിയത്. അതേസമയം, ലോകയുക്ത ബില്‍, സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍ തുടങ്ങി വിവാദമായ ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിരിക്കുകയാണ്.

Related News