അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ്. ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ഉണ്ട്. തിരുവനന്തപുരം എറണാകുളം പാലക്കാട് ജില്ലകളില്‍ നാളെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.
തെക്കുകിഴക്കൻ അറബിക്കടലില്‍ ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതും ലക്ഷദ്വീപ് മുതല്‍ വടക്കൻ കൊങ്കണ്‍ വരെ ഒരു ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയുന്നതുമാണ് മഴയ്ക്ക് കാരണം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?