വണ്ടിപ്പെരിയാറിലെ കുട്ടിയുടെ കുടുംബത്തിന് സംരക്ഷണം വേണം; സ്റ്റേഷൻ ഉപരോധിച്ച്‌ കോണ്‍ഗ്രസ്

  • 06/01/2024

വണ്ടിപ്പെരിയാറിലെ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് സംരക്ഷണം കിട്ടുന്നത് വരെ സമരം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് ഡീൻ കുര്യാക്കോസ്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പീരുമേട് ഡിവൈഎസ്പി ഓഫീസ് ഉപരോധിച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് പൂര്‍ണ്ണ സംരക്ഷണം നല്‍കുമെന്ന് ഡിവൈഎസ്പി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് രണ്ടരമണിക്കൂര്‍ നീണ്ട ഉപരോധം അവസാനിപ്പിച്ചു.

വണ്ടിപ്പെരിയാറിലെകുട്ടിയുടെ കുടുംബത്തിന് സംരക്ഷണം കിട്ടുന്നത് വരെ സമരം ചെയ്യും. പൊലീസ് ഈ വിഷയത്തെ ലാഘവത്തോടെ കാണുന്നു. ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയല്ലെന്നും സമരം തുടരാൻ പ്രതിപക്ഷ നേതാവ് നി‍ര്‍ദേശിച്ചെന്നും ഡീൻ കുര്യാക്കോസ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, വണ്ടിപ്പെരിയാറില്‍ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ആറുവയസ്സുകാരിയുടെ അച്ഛന് കുത്തേറ്റ സംഭവത്തില്‍ പ്രതി പിടിയിലായി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന അര്‍ജുൻ്റെ ബന്ധു പാല്‍രാജാണ് പിടിയിലായത്. പരിക്കേറ്റ പിതാവ് ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.

രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. പരുമല ജംഗ്ഷനിലൂടെ കുട്ടിയുടെ അച്ഛനും മുത്തച്ഛനും ബൈക്കില്‍ പോകുമ്ബോള്‍ കുറ്റവിമുക്തനാക്കിയ അ‍ജ്ജുന്‍റെ ബന്ധു പാല്‍രാജ് ചില അശ്ലീല ആംഗ്യങ്ങള്‍ കാട്ടുകയായിരുന്നു. ഇത് ചോദ്യം ചെയ്തത് വാക്കുതര്‍ക്കവും കയ്യാങ്കളിയുമായി

Related News