മോദിക്കെതിരായ മാലദ്വീപ് മന്ത്രിയുടെ മോശം പരാമര്‍ശം; അതൃപ്തി അറിയിച്ച്‌ ഇന്ത്യ

  • 07/01/2024

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മാലദ്വീപ് മന്ത്രിയുടെ മോശം പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച്‌ ഇന്ത്യ. മാലദ്വീപ് യുവജനവകുപ്പ് മന്ത്രി മറിയം ഷിവുനയാണ് മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. പരാമര്‍ശം വിവാദമായതിന് പിന്നാലെ ട്വീറ്റുകള്‍ മന്ത്രി നീക്കിയിരുന്നു.

മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ പരിഹസിച്ച്‌ സമൂഹമാധ്യമത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ മന്ത്രിയുടേത് സര്‍ക്കാരിന്‍റെ അഭിപ്രായമല്ലെന്ന് മാലദ്വീപ് പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. മന്ത്രിയുടെ പേരെടുത്ത് പറയാതെയാണ് മാലദ്വീപിന്റെ പ്രസ്താവന.

മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെയാണ് മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. ലക്ഷദ്വീപിനെ മാലദ്വീപിനോട് ഉപമിക്കുന്നതിനെതിരായ പോസ്റ്റുകളും മന്ത്രി പങ്കുവച്ചിരുന്നു. മാലദ്വീപിലെ ഒരു എംപിയും സമാനരീതിയില്‍ പരാമര്‍ശം നടത്തിയിരുന്നു. ഈ പരാമര്‍ശങ്ങള്‍ വലിയ വിവാദമായി.

Related News