മറ്റുള്ളവര്‍ ഇടുന്ന ചൂണ്ടയില്‍ കൊത്തുന്നവരായി മുസ്‌ലിംകള്‍ മാറരുത്: സാദിഖലി തങ്ങള്‍

  • 07/01/2024

മറ്റുള്ളവര്‍ ഇടുന്ന ചൂണ്ടയില്‍ കൊത്തുന്നവരായി കേരളത്തിലെ മുസ്‌ലിംകള്‍ മാറരുതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. അജണ്ടകള്‍ സ്വന്തമായി തീരുമാനിക്കാനുള്ള ശേഷി സമുദായത്തിനുണ്ടാവണം. ആരെ സ്വീകരിക്കണം, ആരെ തള്ളണമെന്ന് നമ്മള്‍ തന്നെ തീരുമാനിക്കണം. സോഷ്യല്‍ മീഡിയയില്‍നിന്ന് ആശയം ഉള്‍ക്കൊള്ളേണ്ടതില്ല.

സ്വീകരിക്കേണ്ടവരെ തള്ളാനും തള്ളേണ്ടവരെ സ്വീകരിക്കാനുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അത് നമ്മളെ കെണിയില്‍ വീഴ്ത്താനുള്ള വഴിയാണെന്നും തങ്ങള്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ വാര്‍ഷികത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍.

Related News