കുവൈത്ത് റെഡ് ക്രെസന്റ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് യാസിൻ അഹമ്മദ്

  • 20/01/2024


കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രെസന്റ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഇറാഖി റെഡ് ക്രസന്റ് സൊസൈറ്റി പ്രസിഡന്റ് യാസിൻ അഹമ്മദ്. അറബ് റെഡ് ക്രെസന്റ് സൊസൈറ്റികളിൽ ഇറാഖിന് മാനുഷിക സഹായങ്ങള്‍ നൽകുന്ന ഏക സൊസൈറ്റി കുവൈത്തിലെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാഖി റെഡ് ക്രെസന്റ് സൊസൈറ്റിക്ക് കുവൈത്ത് റെഡ് ക്രെസന്റ് സൊസൈറ്റിയുമായി ഒരു സഹകരണ കരാർ ഉണ്ട്. അത് പല ഘട്ടങ്ങളിലൂടെയാണ് നടപ്പിലാക്കുന്നത്.

മറ്റ് അറബ് റെഡ് ക്രെസന്റ് സൊസൈറ്റികളുമായി ഇറാഖിന് സമാനമായ ഒരു കരാറും ഇല്ല. കുവൈത്ത് റെഡ് ക്രെസന്റ് മുമ്പ് ഇറാഖിന്റെ വിവിധ ഭാഗങ്ങളിൽ പ്രാഥമിക ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി മൂന്ന് മൊബൈൽ മെഡിക്കൽ ക്ലിനിക്കുകൾ സജ്ജീകരിച്ചിരുന്നു. ഇറാഖി ഗവർണറേറ്റുകളിലെ വിവിധ വിഭാഗങ്ങൾക്ക് മാനുഷിക സഹായവും ഭക്ഷണ സഹായവും ഒന്നിലധികം ഘട്ടങ്ങളിൽ നൽകുകയും ചെയ്തുവെന്നും യാസിൻ അഹമ്മദ് പറഞ്ഞു.

Related News