ജലീബില്‍ നാല് വാഹനങ്ങള്‍ക്ക് തീപിടിച്ചു

  • 20/01/2024



കുവൈത്ത് സിറ്റി: ജലീബ് പ്രദേശത്ത് നാല് വാഹനങ്ങള്‍ക്ക് തീപിടിച്ച് അപകടം. വെള്ളിയാഴ്ച വൈകുന്നേരം രണ്ട് ട്രെയിലറുകൾ, ഒരു ബസ്, സലൂണ്‍ എന്നിവയിലേക്കാണ് തീ പടര്‍ന്നത്. അൽ സമൂദ് സെന്ററിൽ നിന്നുള്ള അഗ്നിശമന സേന എത്തി തീ നിയന്ത്രിച്ചു. കാര്യമായ പരിക്കുകളൊന്നും സംഭവിക്കാതെ രക്ഷാപ്രവര്‍ത്തനം നടത്താൻ സാധിച്ചുവെന്ന് അഗ്നിശമന സേന അറിയിച്ചു.

Related News