കുവൈത്തിലെ ഗട്ടറുകളും കുഴികളും നിറഞ്ഞ റോഡുകൾ; 19 വർഷമായി തുടരുന്നു എന്ന് റിപ്പോർട്ട്

  • 20/01/2024

 


കുവൈത്ത് സിറ്റി: വർഷങ്ങളായി കുവൈത്തിനെ അലട്ടുന്ന മോശം റോഡ് എന്ന പ്രശ്നം പുതിയ പൊതുമരാത്ത് മന്ത്രി ഡോ. നൂറ അൽ മഷാനും വലിയ വെല്ലുവിളിയാകും. ​ഗട്ടറുകളും കുഴികളും നിറഞ്ഞ റോഡുകളുടെ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താൻ ഇന്നും കുവൈത്തിന് സാധിച്ചിട്ടില്ല. പൊതുമരാമത്ത് മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം ഹൈവേകളിലെ റോഡുകളുടെ മോശം അവസ്ഥ 19 വർഷമായി നിലനിൽക്കുന്നതാണ്. 

2011 മുതൽ 2020 വരെ ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഒമ്പത് കമ്മറ്റികളെയാണ് പൊതുമരാമത്ത് മന്ത്രാലയം നിയോ​ഗിച്ചത്. റോഡ് നിർമാണം, അറ്റകുറ്റപ്പണികൾ എന്നിവയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിന് 2020ൽ ഖത്തർ സംസ്ഥാനവുമായി ധാരണാപത്രം ഒപ്പുവെച്ചെങ്കിലും ഇതുവരെ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. രാജ്യത്തുടനീളമുള്ള ഇന്റേണൽ, ഹൈവേ റോഡുകളുടെ പൊതുവായ തകർച്ചയിലേക്ക് നയിക്കുന്നത് സമഗ്രമായ ഒരു അറ്റകുറ്റപ്പണി പദ്ധതി അഭാവമാണെന്നാണ് വിലയിരുത്തൽ.

Related News