കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസിനുള്ള അപേക്ഷകരിലും, വാഹനങ്ങളുടെ എണ്ണത്തിലും വമ്പൻ കുതിപ്പ്

  • 20/01/2024



കുവൈത്ത് സിറ്റി: കുവൈത്തിലെ നിരത്തുകളിൽ ഓടുന്നത് 2.4 മില്യൺ വാഹനങ്ങളാണെന്ന് കണക്കുകൾ. കഴിഞ്ഞ ദശകത്തിൽ നിന്ന് 38.5 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് സെൻട്രൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 2022ൽ മാത്രം 203,400 പുതിയ കാറുകൾക്ക് രജിസ്ട്രേഷൻ ലഭിച്ചിട്ടുണ്ട്. 2013ലെ 673,800  നിന്ന് 2022ൽ 1.748 മില്യണായി കുതിച്ചുയരുന്ന വാഹനങ്ങളുടെ എണ്ണത്തിൽ പത്ത് വർഷത്തിനുള്ളിൽ ഗണ്യമായ വർധനയുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.

കുവൈത്തിലെ 80 ശതമാനം വാഹനങ്ങളും സ്വകാര്യ ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളവയാണ്. ഇത് മാത്രം ആകെ 1.947 മില്യൺ വരും. സ്വകാര്യ ഗതാഗത വാഹനങ്ങൾ 12.6%, 304.6 ആയിരം വാഹനങ്ങൾ. പ്രൈവറ്റ് ട്രാൻസ്പോർട്ട് വെഹിക്കിളുകളായി രജിസ്റ്റർ ചെയ്തിട്ടുള്ളത് 304,600 വാഹനങ്ങളാണ്. അതായത് 12.6 ശതമാനം. ഡ്രൈവിംഗ് ലൈസൻസിനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തിലും വലിയ കുതിപ്പുണ്ടായിട്ടുണ്ടെന്ന് സെൻട്രൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ പറയുന്നു.

Related News