മയക്കുമരുന്ന് കൈവശം വച്ചതിനും ഉപയോ​ഗിച്ചതിനും കുവൈത്തിൽ യുവാവ് അറസ്റ്റിൽ

  • 20/01/2024


കുവൈത്ത് സിറ്റി: മയക്കുമരുന്ന് കൈവശം വച്ചതിനും ഉപയോ​ഗിച്ചതിനും കുവൈത്തി പൗരൻ അറസ്റ്റിൽ. അൽ നൈം പ്രദേശത്ത് നിന്നാണ് 20കാരനായ യുവാവിനെ ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച പുലർച്ചെ പിടികൂടിയത്. ഇയാളിൽ നിന്ന് ഹാഷിഷും പണവും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പൊലീസിൽ നിന്ന് രക്ഷപ്പടാനും പ്രതി ശ്രമിച്ചു. യുവാവിനെ ബന്ധപ്പെട്ട അതോററ്റിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്.

Related News