കുവൈറ്റ് വിസിറ്റ്, ഫാമിലി, എൻട്രി വിസകൾക്ക് നിയന്ത്രണം ഏപ്രിൽ വരെ തുടരും; പുതിയ തീരുമാനങ്ങൾ അറിയാം

  • 23/01/2024

 
കുവൈത്ത് സിറ്റി: വിസിറ്റ്, ഫാമിലി, എൻട്രി വിസകൾ നൽകുന്നത് പ്രത്യേക വിഭാഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത് തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. ദേശീയ അസംബ്ലിയുടെ പുതിയ വിദേശ താമസ നിയമത്തിന്റെ അംഗീകാരം പൂർത്തിയാകുന്നതുവരെ ഈ സ്ഥിതി തുടരും. പാർലമെന്ററി ആഭ്യന്തര, പ്രതിരോധ സമിതി സർക്കാരുമായി ചർച്ച നടത്തിയ ശേഷമാകും പുതിയ നിയമം അം​ഗീകരിക്കുന്ന കാര്യത്തിലെ നടപടികൾ മുന്നോട്ട് പോവുക.

ഏപ്രിലിന് ശേഷം സന്ദർശനങ്ങൾക്കും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യം തുറക്കാനുള്ള സർക്കാരിന്റെ നിർദ്ദേശവുമായി ആഭ്യന്തര മന്ത്രാലയം യോജിച്ചു. മുൻ നടപടികളിൽ ഭേദഗതി വരുത്തിയ ശേഷം ഫാമിലി വിസകൾക്കായി പുതിയ നടപടിക്രമങ്ങൾ പ്രഖ്യാപിക്കും. ഫാമിലി റീയൂണിയൻ വിസകൾ 16 വയസിന് താഴെയുള്ള കുട്ടികൾക്കും ജീവിതപങ്കാളികൾക്കും രക്ഷിതാക്കൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഓരോരുത്തർക്കും വ്യത്യസ്ത ഫീസുകളുണ്ട്. കൂടാതെ സഹോദരങ്ങളെ ഒഴിവാക്കുകയും ചെയ്യും. വരുമാനം കണക്കാക്കാതെ, കുറഞ്ഞത് 600 കുവൈത്തി ദിനാർ പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയാകും ഫാമിലി വിസ ലഭിക്കുന്നതിന് ഏർപ്പെടുത്തുക എന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ വാട്സാപ്പ് ഗ്രൂപ്പ് / ചാനലിൽ ജോയിൻ ചെയ്യാം 👇


Related News