പ്രാണ പ്രതിഷ്ഠ ദിനത്തിൽ മധുര വിതരണം നടത്തിയ ഇന്ത്യക്കാരെ കുവൈത്തിലെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട് നാട്ടിലേക്ക് കയറ്റി അയച്ചു

  • 23/01/2024


 കുവൈറ്റ് സിറ്റി : പ്രാണ പ്രതിഷ്ഠ ദിനത്തിൽ മധുര വിതരണം നടത്തിയ ഇന്ത്യക്കാരെ കുവൈത്തിലെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട് നാട്ടിലേക്ക് കയറ്റി അയച്ചു. ഒൻപതു ഇന്ത്യക്കാരെയാണ് ജോലി ചെയ്യുന്ന രണ്ടു കമ്പനികൾ പുറത്താക്കി രാജ്യത്തുനിന്ന് കയറ്റി അയച്ചത്. തിങ്കളാഴ്ചയാണ് ഇവർ ജോലി ചെയ്യുന്ന കമ്പനിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് മധുരം വിതണം നടത്തിയത്. തിങ്കളാഴ്ച രാത്രി തന്നെ ഒൻപത്പേരെയും ഇന്ത്യയിലേക്ക് കയറ്റി അയക്കുകയായിരുന്നുവെന്ന് കുവൈത്തിലെ ഒരു മലയാളം മീഡിയ റിപ്പോർട്ട് ചെയ്തു, എന്നാൽ എംബസിയോ മറ്റ് പ്രാദേശിക മാധ്യമങ്ങളോ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടില്ല. 

22ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ചാണ് രണ്ടു കമ്പനിയിലെ ഇന്ത്യക്കാരായ ജോലിക്കാര്‍ മധുരം വിതരണം നടത്തിയത്. ഇന്ത്യയിലും വിദേശ ഇന്ത്യക്കാരും വലിയ ആഘോഷത്തോടെയാണ് ഈ ദിവസത്തെ വരവേറ്റത്. അതിനിടെയിലാണ് കുവൈത്തില്‍ നിന്നും ഇന്ത്യന്‍ ജോലിക്കാരെ പിരിച്ചുവിട്ടത്. ഒമ്പത് പേരാണ് തിങ്കളാഴ്ച രാത്രി തന്നെ ഇന്ത്യയിലേക്ക് തിരിച്ചുപോരേണ്ടി വന്നത് എന്നാണ് റിപ്പോർട്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ വാട്സാപ്പ് ഗ്രൂപ്പ് / ചാനലിൽ ജോയിൻ ചെയ്യാം 👇


Related News