ഇന്ത്യ സഖ്യത്തില്‍ ഉറച്ച്‌ നില്‍ക്കും; ബിജെപിക്കൊപ്പം പോകുമെന്ന വാര്‍ത്ത നിഷേധിച്ച്‌ ജെഡിയു

  • 26/01/2024

ബിജെപിയോടൊപ്പം ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ ജെഡിയു. ഇന്ത്യ സഖ്യത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് ബിഹാര്‍ അധ്യക്ഷന്‍ ഉമേഷ് സിങ് കുഷ്വാഹ വ്യക്തമാക്കി. ബിജെപിക്കൊപ്പം ചേരുമെന്ന വാര്‍ത്തകള്‍ ചില ആളുകളുടെ അജണ്ടയുടെ ഭാഗമാണെന്നും അങ്ങനെ സൃഷ്ടിച്ച വാര്‍ത്തയാണെന്നും അദ്ദേഹം പറഞ്ഞു. പാട്നയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

സഖ്യകക്ഷികളുമായും സീറ്റ് വിഭജനവുമായും ബന്ധപ്പെട്ട് കോണ്‍ഗ്രസ് പുനരാലോചിക്കേണ്ടതുണ്ടെന്നും കുഷ്വാഹ ചൂണ്ടിക്കാട്ടി. ബിഹാര്‍ ഭരണകക്ഷിയായ മഹാഘഡ്ബന്ദനില്‍ കാര്യങ്ങള്‍ നല്ല നിലയിലാണ് പോകുന്നത്. ഇത്തരം പ്രചാരണങ്ങള്‍ ചില അജണ്ടകളുടെ ഭാഗമാണെന്നും ഉമേഷ് കുഷ്വാഹ പറഞ്ഞു. 

Related News