സിവിലിയന്‍ ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കാനുള്ള കരാറില്‍ ടാറ്റാ ഗ്രൂപ്പും ഫ്രാന്‍സിന്റെ എയര്‍ബസും ഒപ്പുവെച്ചതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് കരാര്‍ ഒപ്പിട്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ സി-295 ട്രാന്‍സ്‌പോര്‍ട്ട് വിമാനം നിര്‍മ്മിക്കാന്‍ ടാറ്റയും എയര്‍ബസും ഇതിനകം സഹകരിക്കുന്നുണ്ട്. എച്ച് 125 ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കാനാണ് ഇരുകമ്ബനികളും ഇപ്പോള്‍ കൈകോര്‍ത്തത്. തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഹെലികോപ്റ്ററിന് ആവശ്യമായ ഘടക ഉല്‍പ്പന്നങ്ങള്‍ പ്രാദേശികമായി തന്നെ ശേഖരിക്കുമെന്നും വിനയ് ക്വാത്ര പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ടാറ്റയും എയര്‍ബസും പ്രതികരിച്ചിട്ടില്ല.
മാക്രോണിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രതിരോധ മേഖലയില്‍ കൂടുതല്‍ സഹകരണവും ചര്‍ച്ച ചെയ്തു. ഇന്ത്യയില്‍ യുദ്ധ വിമാനങ്ങളുടെ എന്‍ജിന്‍ നിര്‍മ്മാണത്തില്‍ ഫ്രഞ്ച് എന്‍ജിന്‍ നിര്‍മ്മാതാക്കളായ സഫ്രാന്റെ സഹകരണം തേടുന്നതിനുള്ള സാധ്യത അടക്കമാണ് ചര്‍ച്ചയായത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?