ഹൃദയത്തിന് തകരാര്‍; നവജാത ശിശുവിന് ഏഴ് മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയ

  • 26/01/2024

ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ നവജാത ശിശുവിന് ഏഴുമണിക്കൂര്‍ ശസ്ത്രക്രിയ നടത്തി. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് ഹൃദയ സംബന്ധമായ രോഗത്തെത്തുടര്‍ന്നാണ് സര്‍ജറി നടത്തിയത്. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയാണ് നടത്തിയത്. 

ഡോ. വിജയ് അഗര്‍വാളും സംഘവും ആണ് സര്‍ജറി നടത്തിയത്. ശസ്ത്രക്രിയയ്ക്കിടയില്‍ വളരെ ബുദ്ധിമുട്ടുണ്ടാക്കിയോന്ന് ഡോക്ടര്‍ പ്രതികരിച്ചു. കുട്ടി നിലവില്‍ അപകട നില തരണം ചെയ്തുവെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്. എങ്കിലും മൂന്ന് ദിവസം കൂടി വെന്റിലേറ്ററിന്റെ സഹായം വേണ്ടി വരും.

അഞ്ച് കിലോയില്‍ താഴെയുള്ള നവജാതശിശുക്കള്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ കഴിയുന്ന തരത്തിലുള്ള സജ്ജീകരണങ്ങള്‍ ഇവിടെയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇത്തരം കുഞ്ഞുങ്ങള്‍ക്കായി ആയുഷ്മാന്‍ പദ്ധതിയും മുഖ്യമന്ത്രി ഫണ്ട് സഹായവും വാഗ്ദാനം ചെയ്യുന്നുവെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Related News