പത്മ പുരസ്‌കാരങ്ങളുടെ വിശ്വാസ്യതയും ആദരവും വര്‍ഷം തോറും വര്‍ധിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ലെ സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്ബോള്‍ പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്യപ്പെട്ടവരുടെ എണ്ണത്തില്‍ 28 മടങ്ങ് വര്‍ധനവുണ്ടായെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങളുടെ പത്മ പുരസ്‌കാരമാണ് ഇപ്പോഴുള്ളതെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. പുരസ്‌കാര നിര്‍ണയത്തിന്റെ രീതി തന്നെ അടിമുടി മാറി. സാധാരണക്കാര്‍ക്കും ഇപ്പോള്‍ പുരസ്‌കാരത്തിനായി ആളുകളെ ശുപാര്‍ശ ചെയ്യാം. ''സമൂഹത്തിലെ താഴേത്തട്ടിലുള്ളവരുമായി അടുത്ത് ഇടപഴകി അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പ്രയത്‌നിച്ച നിരവധി ആളുകള്‍ക്ക് ഇത്തവണയും പത്മ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
ഇവരുടെയെല്ലാം പ്രചോദനാത്മകമായ ജീവിതത്തെക്കുറിച്ച് അറിയാല്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ട്. മാധ്യമങ്ങളുടെ ശ്രദ്ധയില്‍നിന്നും മാറി സമൂഹത്തിനായി അധ്വാനിക്കുന്നവരാണ് ഇവര്‍. അവരവരുടെ മേഖലകളില്‍ തനതായ പ്രവര്‍ത്തനമാണ് ഇവരുടെ പ്രത്യേകത. ചിലര്‍ ആംബുലന്‍സുകള്‍ നല്‍കുന്നു, മറ്റു ചിലര്‍ വീടില്ലാത്തവര്‍ക്ക് വീടു നല്‍കുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?