മത്സ്യബന്ധന ബോട്ട് മോഷ്ടിച്ച് ഇന്ത്യക്കാർ നാട്ടിലേക്ക് മുങ്ങിയതായി പരാതി

  • 12/02/2024



കുവൈത്ത് സിറ്റി: മൂന്ന് ഇന്ത്യക്കാർ തൻ്റെ സ്വകാര്യ മത്സ്യബന്ധന ബോട്ട് മോഷ്ടിച്ച് നാട്ടിലേക്ക് ക‌ടന്നതായി കുവൈത്തി മത്സ്യത്തൊഴിലാളിയുടെ പരാതി. കുവൈത്ത് മത്സ്യത്തൊഴിലാളി യൂണിയൻ അംഗം അബ്ദുള്ള അൽ സർഹിദ് ഫഹാഹീൽ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ബോട്ട് വീണ്ടെടുക്കുന്നതിനും മോഷണക്കുറ്റം ആരോപിക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനും വിദേശകാര്യ മന്ത്രാലയത്തിൻ്റെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു. 

മോഷണ ആരോപണം നേരിടുന്ന പ്രവാസികൾക്ക് രണ്ട് വർഷമായി ശമ്പളം നൽകിയിട്ടില്ലെന്നും അവരോട് അപമര്യാദയായി പെരുമാറിയെന്നും പാസ്‌പോർട്ട് തടഞ്ഞുവെച്ചുവെന്നുമുള്ള അഭ്യൂഹങ്ങൾ അൽ സർഹിദ് നിഷേധിച്ചു. മൂന്ന് പേർക്കും  യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നുവെന്നും ഇന്ത്യൻ എംബസി കുറച്ചുനാൾ മുമ്പ് ഇവരെ വിളിച്ചുവരുത്തി അവർ മദ്യം കഴിച്ച കേസുകളിൽ ഉൾപ്പെട്ടതായി കോടതി കണ്ടെത്തിയ കാര്യം അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എംബസിക്ക് ആവശ്യമായ രേഖകൾ നൽകാൻ കഴിയുമെങ്കിൽ യാത്രാ ടിക്കറ്റ് നൽകാൻ അദ്ദേഹം തയ്യാറായിരുന്നുവെന്നും അൽ സർഹിദ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് ഇവർ കുവൈത്തിൽ നിന്ന് മത്സ്യബന്ധന ബോട്ടിൽ കടൽ മാർഗം ഇന്ത്യയിലെത്തിയത്, സ്പോൺസർ ശമ്പളവും ഭക്ഷണവും നല്കാത്തതിനാലാണ് കടൽ മാർഗ്ഗം രക്ഷപ്പെട്ടതെന്ന് ഇവർ വെളിപ്പെടുത്തിയത്

Related News