പ്രവാസികൾക്ക് ആശ്വാസം; സഹേൽ ആപ്പിന്റെ ഇം​ഗ്ലീഷ് പതിപ്പ് പുറത്തിറക്കാൻ കുവൈത്ത്

  • 12/02/2024



കുവൈത്ത് സിറ്റി: സഹേൽ ആപ്പിന്റെ ഇം​ഗ്ലീഷ് പതിപ്പ് പുറത്തിറക്കാൻ കുവൈത്ത്. അറബിക് മാത്രമുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹേൽ ആക്‌സസ് ചെയ്യുമ്പോൾ പ്രവാസികൾ അടക്കമുള്ളവർ നേരിടുന്ന വെല്ലുവിളികൾ പരി​ഗണിച്ചാണ് തീരുമാനമെന്ന് ആപ്പിൻ്റെ ഔദ്യോഗിക വക്താവ് യൂസഫ് കാസെം പറഞ്ഞു. അറബി ഇതര ഭാഷ സംസാരിക്കുന്നവർക്കും ആപ്ലിക്കേഷനിലൂടെ നേരിട്ട് ഇ-സേവനങ്ങൾ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ അവസരം ഒരുക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ എല്ലാ വിഭാ​ഗങ്ങൾക്കും സർക്കാർ ഇടപാടുകൾ സുഗമമാക്കുക എന്നതാണ് ആപ്ലിക്കേഷൻ്റെ പ്രധാന ഉദ്ദേശ്യമെന്നും യൂസഫ് കാസെം കൂട്ടിച്ചേർത്തു. അതേസമയം, ആപ്ലിക്കേഷനിൽ ഒരു ഇംഗ്ലീഷ് പതിപ്പ് ചേർക്കുന്നതിൽ ബുദ്ധിമുട്ടുകൾ കാണുന്നില്ലെന്നും വാസ്തവത്തിൽ ആപ്പ് കൈകാര്യം ചെയ്യുന്നതിൽ പ്രതിസന്ധി നേരിടുന്നുണ്ടെന്നും പ്രവാസിയായ അഭിഷേക് പറഞ്ഞു. അറബിക് സംസാരിക്കാനും വായിക്കാനും എഴുതാനും അറിയാത്തതിനാൽ ​ഗു​ഗിൾ ട്രാൻസലേറ്റ് ഉപയോ​ഗിക്കേണ്ടി വന്നതിനെ കുറിച്ചും അഭിഷേക് വിശദീകരിച്ചു.

Related News