ദേശീയ ദിനാഘോഷങ്ങളിൽ പൊതു സ്ഥലങ്ങളിലെ മാലിന്യത്തിൽ കുറവ്; പ്രശംസിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി

  • 27/02/2024



കുവൈത്ത് സിറ്റി:  ഞായർ, തിങ്കൾ ദിവസങ്ങളിലായി നടന്ന ദേശീയ ദിനാഘോഷങ്ങളിൽ പൊതു സൗകര്യങ്ങൾ വൃത്തിയായി സൂക്ഷിച്ചതിന് പൊതുജനങ്ങളെയും പൗരന്മാരെയും താമസക്കാരെയും പ്രശംസിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി. അറേബ്യൻ ഗൾഫ് റോഡിലുടനീളം കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ കുറവായതിനാൽ ഈ വർഷത്തെ ആഘോഷത്തിൽ എല്ലാവരും പുലർത്തിയ ശുചിത്വം ശ്രദ്ധേയമാണെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി പബ്ലിക് റിലേഷൻസ് മാനേജരും വക്താവുമായ മുഹമ്മദ് അൽ മുതൈരി പറഞ്ഞു.

വാട്ടർ ബലൂണുകൾ, പ്ലാസ്റ്റിക് ബാഗുകൾ, പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ എന്നിവയുടെ അമിതമായ ഉപയോഗം കാരണം 2023ൽ കുമിഞ്ഞു കൂടിയ മാലിന്യം 140 ടൺ ആണെന്ന് അൽ മുതൈരി വിശദീകരിച്ചു, അതേസമയം 2024 ലെ മാലിന്യ ശേഖരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളരെ കുറവാണ്. ആഘോഷ വേളകളിൽ ശുചീകരണത്തിലും വൃത്തിയിലും പ്രശംസനീയമായ പെരുമാറ്റം പുലർത്തിയ എല്ലാവർക്കും മുഹമ്മദ് അൽ മുതൈരി നന്ദി പറഞ്ഞു

Related News