കുവൈറ്റ് മരുഭൂമിയിലെ മൈനുകളും സ്ഫോകടവസ്തുക്കളും; ആശങ്ക ബാക്കി

  • 27/02/2024



കുവൈത്ത് സിറ്റി: വിമോചനത്തിന് ശേഷവും രാജ്യത്ത് ഇപ്പോൾ ബാക്കിയായിട്ടുള്ള മൈനുകളുടെയും സ്‌ഫോടക വസ്തുക്കളുടെയും സാന്നിധ്യം സ്ഥിരീകരിച്ച് കുവൈത്ത് സായുധ സേനയിലെ എക്‌സ്‌പ്ലോസീവ് ഇൻസ്‌പെക്ഷൻ ആൻഡ് ഡിസ്‌പോസൽ യൂണിറ്റ് കമാൻഡർ ബ്രിഗേഡിയർ ജനറൽ യൂസഫ് മിഷാരി അൽ ഒബൈദാൻ. ദേശീയ അവധി ദിനങ്ങളിൽ ഗൾഫ് സ്ട്രീറ്റിൽ നടന്ന പ്രതിരോധ മന്ത്രാലയത്തിന്റെ പരേഡിനിടെയാണ് അൽ ഒബൈദാൻ ഇക്കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചത്.  

‌സ്ഫോടകവസ്തു പരിശോധനയും നിർമാർജന യൂണിറ്റും ഏകദേശം 1,800,000 മൈനുകളും വെടിയുണ്ടകൾ, ആയുധങ്ങൾ, ഗ്രനേഡുകൾ, ഷെല്ലുകൾ തുടങ്ങിയ മൂന്ന് മില്യണിലധികം സ്ഫോടക വസ്തുക്കളും നീക്കം ചെയ്തു. മിസൈലുകൾ ഉൾപ്പെടെ ഇറാഖി അധിനിവേശത്തിൻ്റെ അവശിഷ്ടങ്ങളായ എല്ലാ ആയുധങ്ങളും വെടിക്കോപ്പുകളും നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുന്നുമുണ്ട്. ശൈത്യകാലത്ത് ഇത്തരം അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനെക്കുറിച്ച് ലഭിക്കുന്ന റിപ്പോർട്ടുകളുടെ എണ്ണത്തിൽ സാധാരണയായി വർധനവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Related News