ഏഷ്യയിലെ ഏറ്റവും മോശം റേറ്റിം​ഗ് ഉള്ള വിമാനത്താവളമായി കുവൈത്ത് എയർപോർട്ട്

  • 28/02/2024



കുവൈത്ത് സിറ്റി: ഏഷ്യയിലെ തന്നെ ഏറ്റവും മോശം റേറ്റിം​ഗ് ലഭിച്ച് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം.  യാത്രക്കാർ അവരുടെ അനുഭവങ്ങളിൽ വ്യാപകമായ അതൃപ്തി പ്രകടിപ്പിക്കുന്നതോടെ റേറ്റിം​ഗിൽ കുവൈത്ത് വിമാനത്താവളം വളരെ പിന്നിലേക്ക് പോയത്. 
യാത്രക്കാരുടെ ഫീഡ്‌ബാക്ക് അടിസ്ഥാനമാക്കി വിമാനത്താവളങ്ങളെ വിലയിരുത്തുന്ന വെബ്‌സൈറ്റായ airlinequalitty.com പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം കുവൈത്ത് എയർപോർട്ടിന് 10 ൽ 1.69 എന്ന മോശം റേറ്റിംഗ് ആണ് ലഭിച്ചത്.

നീണ്ട ക്യൂവും കാര്യക്ഷമതയില്ലായ്മയും ചൂണ്ടിക്കാട്ടി നിരവധി യാത്രക്കാർ ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയയിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി. കൂടാതെ, വിമാനത്താവളത്തിലുടനീളമുള്ള മങ്ങിയ വെളിച്ചം പ്രതികൂലമായ അന്തരീക്ഷത്തിന് കാരണമാകുന്നതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായിരുന്നു. അതേസമയം, വിയറ്റ്‌നാമിലെ ഹനോയിയിലുള്ള നോയ് ബായ് എയർപോർട്ട് ഏഷ്യയിലും ആഗോളതലത്തിലും 6.8 പോയിൻ്റ് നേടി മികച്ച റേറ്റിംഗ് ഉള്ള വിമാനത്താവളമായി തെരഞ്ഞെടുക്കപ്പെട്ടു.

Related News