പ്രവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കുവൈത്തിലെ ജിം കോച്ചിന് അഞ്ച് വർഷം തടവ് ശിക്ഷ

  • 28/02/2024



കുവൈത്ത് സിറ്റി: സ്‌കൂളിലെ ജിമ്മിൽ വെച്ച് പ്രവാസിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരു വിദേശ സ്‌കൂളിലെ ഈജിപ്ഷ്യൻ കോച്ചിന് അഞ്ച് വർഷത്തെ തടവ് വിധിച്ച് കാസേഷൻ കോടതി. ഇതിന് ശേഷം പ്രവാസിയെ നാടുകടത്തും. ജിമ്മിൽ വെച്ച് വിദ്യാർത്ഥിനിയെ സ്പർശിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് കോച്ചിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ കേസെടുത്തത്. 

അസ്വാഭാവികമായ നിലയിലാണ് മകൾ വീട്ടിലെത്തിയതെന്നും ചോദിച്ചപ്പോൾ പൊട്ടിക്കരഞ്ഞെന്നും വിദ്യാർത്ഥിയുടെ പിതാവ് നൽകിയ പരാതിയിൽ വിശദീകരിച്ചിരുന്നു. ജിമ്മിൽ വെച്ച് ടീച്ചർ തന്നോട് ചെയ്ത കാര്യങ്ങൾ പെൺകുട്ടി വെളിപ്പെടുത്തുകയും ചെയ്തു. സ്‌കൂളിലെ നിരീക്ഷണ ക്യാമറകളിലെ രേഖകൾ പ്രതി പെൺകുട്ടിയോട് മോശമായി പെരുമാറിയതിന്റെ തെളിവായി ശേഖരിച്ചിരുന്നു. അതേസമയം, പ്രതിക്ക് കഠിനാധ്വാനത്തോടുകൂടിയ പത്ത് വർഷത്തെ തടവ് ശിക്ഷയാണ് അപ്പീൽ കോടതി വിധിച്ചത് എന്നത് ശ്രദ്ധേയമാണ്.

Related News