വീണ്ടും ഓൺലൈൻ തട്ടിപ്പ്; കുവൈറ്റ് പ്രവാസിക്ക് അക്കൗണ്ടിലെ മുഴുവൻ പണവും നഷ്ടമായി

  • 28/02/2024

 

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയ ജീവനക്കാരെന്ന വ്യാജേന നടത്തുന്ന തട്ടിപ്പുകൾക്കെതിരെ നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും വീണ്ടും കുരുങ്ങി ഒരു പ്രവാസി. മൊബൈൽ നമ്പറിൽ നിന്ന് ഒരു കോൾ ലഭിച്ചതിനെത്തുടർന്ന് പ്രവാസിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 3,700 ദിനാറാണ് അനധികൃതമായി തട്ടിയെടുത്തത്. വീഡിയോ കോൾ ആണ് പ്രവാസിക്ക് വന്നതെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷ ജീവൻക്കാരൻ ചമഞ്ഞ് എത്തിയ തട്ടിപ്പുകാരൻ ഒരു ബാങ്ക് ജീവനക്കാരനോട് സംസാരിക്കാൻ പ്രവാസിയോട് ആവശ്യപ്പെടുകയായിരുന്നു. 

ബാങ്കിൽ നടത്തിയ നറുക്കെടുപ്പിൽ പ്രവാസിക്ക് സമ്മാനം ലഭിച്ചതായി ഈ വ്യാജ ബാങ്ക് പ്രതിനിധി അറിയിച്ചു. 1,000 ദിനാർ നേടിയത് ലഭിക്കാൻ തൻ്റെ പാസ്‌വേഡും പരിശോധനാ കോഡും ഉൾപ്പെടെ സെൻസിറ്റീവ് ബാങ്ക് കാർഡ് വിവരങ്ങൾ വെളിപ്പെടുത്താൻ നിർബന്ധിച്ചതായി പ്രവാസി പറയുന്നു. ഈ വിവരങ്ങൾ കൈമാറി ഉടൻ തന്നെ തട്ടിപ്പുകാരൻ അതിവേഗം 3,700 ദിനാർ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു. തന്റെ കൈവശം ഉണ്ടായിരുന്ന മുഴുവൻ തുകയും നഷ്ട‌മായെന്നാണ് പ്രവാസി സബാഹ് അൽ സേലം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്.

Related News