വാരാന്ത്യത്തിൽ കുവൈത്തിലെ കാലാവസ്ഥയിൽ മാറ്റം

  • 28/02/2024



കുവൈത്ത് സിറ്റി: രാജ്യത്ത് വാരാന്ത്യത്തിൽ താപനില കുറയുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. തണുത്ത കാലാവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കുമെന്നും ഇന്ന് രാത്രിയും വ്യാഴവും തുടർന്ന് വാരാന്ത്യത്തിലും തണുപ്പുള്ള കാലാവസ്ഥയാകുമെന്നും കാലാവസ്ഥ വിദ​ഗ്ധൻ ഇസ്സ റമദാൻ പറഞ്ഞു. ശീതകാല സീസണിൻറെ അവസാന കാലഘട്ടമായ സ്കോർപിയൺ സീസൺ തിങ്കളാഴ്ച ആരംഭിക്കുമെന്ന് അൽ അജ്‍രി സയൻഫിക്ക് സെൻറർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ശൈത്യകാലത്തോട് ഇതോടെ രാജ്യം വിട പറയും. തണുപ്പ് കുറഞ്ഞ് വന്ന് വസന്ത കാലത്തിലേക്ക് പിന്നാലെ രാജ്യം പ്രവേശിക്കുകയും ചെയ്യും. കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകൾക്കും താഴ്ന്നതും ഉയർന്നതുമായി താപനിലയിലെ വരുന്ന മാറ്റങ്ങളുമാണ് ഈ കാലഘട്ടത്തിൻറെ പ്രത്യേകതെന്നും വിദ​​ഗ്ധർ അറിയിച്ചിരുന്നു.

Related News